1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. tharoor walks out objecting to take part in protest

കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പങ്കെടുക്കാതെ തരൂര്‍ ഇറങ്ങിപ്പോയി

ശശി തരൂര്‍
കള്ളപ്പണപ്രശ്നത്തില്‍ ബിജെപിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാതെ ശശി തരൂര്‍ എം പി സഭയില്‍ നിന്നിറങ്ങിപ്പോയി. കള്ളപ്പണപ്രശ്‌നത്തില്‍ ലോക്‌സഭയില്‍ ശക്തമായ പ്രതിഷേധവുമായി തൃണമൂല്‍ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് എഴുന്നേറ്റ് നിന്ന് പിന്തുണച്ചിരുന്നു. എന്നാല്‍ ശശി തരൂര്‍ എം പി മാര്‍ക്കൊപ്പം ചേരാതെ ഇറങ്ങിപ്പോകുകയായിരുന്നു.

പ്രതിഷേധത്തില്‍ പങ്കെടുക്കാത്ത തരൂരിന്റെ നടപടിയ്ക്കെതിരെ കോണ്‍ഗ്രസ് എം പി മാര്‍ കോണ്‍ഗ്രസ്​ അധ്യക്ഷ സോണിയാഗാന്ധിയ്ക്ക് പരാതി നല്‍കി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച്ഛ് ഭാരത് അഭിയാനെ പിന്തുണച്ചതിന് അച്ചടക്ക നടപടിയായി ഐ സി സി വക്താവ് സ്ഥാനത്തു നിന്നും നീക്കിയ




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.