1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. tharoor gave expalanation to high command about aricle based on Modi

മോഡിയെ പ്രകീര്‍ത്തിച്ചതിന് തരൂരിന്റെ വിശദീകരണം; ‘പരാമര്‍ശിച്ചത് ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ്’

ശശി തരൂര്‍ എംപി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് ലേഖനമെഴുതിയത് സംബന്ധിച്ച് കോണ്‍ഗ്രസ് വക്താവ് കൂടിയായ ശശി തരൂര്‍ എംപി പാര്‍ട്ടി ഹൈക്കമാന്‍ഡിന് വിശദീകരണം നല്‍കി.
 
മോഡി ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പിനെക്കുറിച്ചാണ് പരാമര്‍ശിച്ചത്. അല്ലാതെ മോഡിയെ അനുകൂലിച്ചിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.
 
തരൂരിന്റെ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി നേതൃത്വം തളളിക്കളഞ്ഞതിനെ തുടര്‍ന്നാണ് വിശദീകരണം എഴുതി നല്‍കിയത്. പ്രധാനമന്ത്രിയെന്ന നിലയില്‍  ഏവരെയും ഉള്‍കൊളളുന്ന തരത്തിലുളള മോഡിയുടെ പ്രവര്‍ത്തനം തളളിക്കളയാനാവില്ലെന്ന് തരൂര്‍ തന്റെ ലേഖനത്തില്‍ പറഞ്ഞിരുന്നു.