1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. thanchavur, accident, death, alappuzha

തഞ്ചാവൂരില്‍ വാഹനാപകടം: ആലപ്പുഴ സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു

വേളാങ്കണ്ണിയില്‍ തീര്‍ത്ഥയാത്രക്ക് പോയ കാറ് അപകടത്തില്‍ പെട്ട് ആലപ്പുഴ മുഹമ്മ സ്വദേശികളായ ദമ്പതികളടക്കം മൂന്ന് പേര്‍ മരിച്ചു.

തഞ്ചാവൂര്‍
വേളാങ്കണ്ണിയില്‍ തീര്‍ത്ഥയാത്രക്ക് പോയ കാറ് അപകടത്തില്‍ പെട്ട് ആലപ്പുഴ മുഹമ്മ സ്വദേശികളായ ദമ്പതികളടക്കം മൂന്ന് പേര്‍ മരിച്ചു. 
 
മുഹമ്മ പപ്പാളിവെളി കുഞ്ഞുമോന്റെ മകന്‍ അജോ ജോര്‍ജ്, ഭര്യ ലിബി, ലിബിയുടെ പിതാവ് ചാലക്കുടി തോട്ടത്തില്‍ ജോര്‍ജ് കുട്ടി എന്നിവരാണ് മരിച്ചത്. തഞ്ചാവൂരിനടുത്ത് ഇന്നലെയാണ് അപകടം നടന്നത്. 
 
ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അജോ ജോര്‍ജ് രണ്ട് ദിവസം മുമ്പായിരുന്നു കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയത്.
About Writer
സജിത്ത്