അനുബന്ധ വാര്‍ത്തകള്‍
- താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ: പ്രധാനമന്ത്രി മോദിക്ക് ക്ഷണം, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പങ്കെടുക്കും
- കോര്പ്പറേഷന് വിജയത്തിനു ശേഷമുള്ള ആദ്യ സന്ദര്‍ശനം; പ്രധാനമന്ത്രി മോദി 23ന് തിരുവനന്തപുരത്തെത്തും
- യുഎസ് വാണിജ്യ സെക്രട്ടറിയുടെ അവകാശവാദം തള്ളി ഇന്ത്യ; പ്രധാനമന്ത്രി മോദിയും ട്രംപും 2025 ല്‍ എട്ടു തവണ സംസാരിച്ചു
- റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി
- പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ് ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
'ഇറാന്‍-ഇന്ത്യ ബന്ധം മികച്ചതാണ്': പ്രധാനമന്ത്രി മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തില്‍ മൗനം വെടിഞ്ഞ് ടെഹ്റാന്‍
ഇറാന്‍-ഇന്ത്യ ബന്ധം മികച്ചതാണ് ഇറാന്‍. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇക്കാര്യം പറഞ്ഞത്. ഇസ്രയേല്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി പലസ്തീന്‍ ജനതയുടെ അവകാശങ്ങളെക്കുറിച്ചുള്ള വിഷയം ഉന്നയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
'ഇത് നിര്‍ഭാഗ്യകരമാണ്,' പ്രധാനമന്ത്രി മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അരാഗ്ചി പറഞ്ഞു. 'ഇസ്രായേല്‍ ഗാസ മുഴുവന്‍ നശിപ്പിച്ചു. 75,000 പേര്‍ കൊല്ലപ്പെട്ടു. ഇതൊരു അവകാശവാദമല്ല. മിക്കവാറും എല്ലാ അന്താരാഷ്ട്ര സംഘടനകളും സ്ഥിരീകരിച്ച ഒരു വസ്തുതയാണിത്. ഇതൊരു വംശഹത്യയാണ്. വ്യക്തമായും, വംശഹത്യ നടത്തുന്ന ഒരു ഭരണകൂടത്തെ കൂട്ടുപിടി്കുന്നത് ശരിയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല.' അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും ഇന്ത്യയ്ക്ക് സ്വന്തം തീരുമാനങ്ങള്‍ എടുക്കാനും ഇഷ്ടമുള്ളവരുമായി ഇടപഴകാനും അവകാശമുണ്ടെന്ന് അരാഗ്ചി പറഞ്ഞു. 'ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം എല്ലായ്‌പ്പോഴും വളരെ മികച്ചതാണ്. ഇന്ത്യ ഇറാന്റെ സുഹൃത്താണ്, ഞങ്ങളുടെ ബന്ധം ചരിത്രപരമാണ്,' അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം