കോര്‍പ്പറേഷന്‍ വിജയത്തിനു ശേഷമുള്ള ആദ്യ സന്ദര്‍ശനം; പ്രധാനമന്ത്രി മോദി 23ന് തിരുവനന്തപുരത്തെത്തും

Narendra Modi, Pahalgam Attack, Narendra Modi against Pakistan, India vs Pakistan, PM Narendra Modi Speech Pahalgam Attack, Modi Speech Live Updates, നരേന്ദ്ര മോദി, പഹല്‍ഗാം ആക്രമണം, പാക്കിസ്ഥാനെതിരെ മോദി
Narendra Modi
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 19 ജനുവരി 2026 (18:55 IST)
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 23 ന് തിരുവനന്തപുരത്ത് എത്തും. കിഴക്കേക്കോട്ടയിലെ പുത്തരിക്കണ്ടം മൈതാനത്ത് ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ട് പരിപാടികളില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കും. പ്രധാനമന്ത്രി രാവിലെ 10.30 ന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. റെയില്‍വേ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10.45 മുതല്‍ 11.20 വരെയാണ്.

പ്രധാനമന്ത്രി നാല് ട്രെയിനുകളും വിവിധ റെയില്‍വേ പദ്ധതികളും ഉദ്ഘാടനം ചെയ്യും. ആദ്യ പരിപാടിക്ക് ശേഷം അതേ വേദിയില്‍ ബിജെപി ഒരു പരിപാടിയും സംഘടിപ്പിക്കും. ബിജെപി ചരിത്രത്തിലെ ആദ്യ വിജയം നേടിയ തിരുവനന്തപുരം കോര്‍പ്പറേഷന്റെ വികസന പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12.40 ന് പ്രധാനമന്ത്രി മോദി ചെന്നൈയിലേക്ക് മടങ്ങും.

റെയില്‍വേ ആസൂത്രണം ചെയ്ത പരിപാടികള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കായി ഫെബ്രുവരിയില്‍ പ്രധാനമന്ത്രി വീണ്ടും തിരുവനന്തപുരം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 23 ന് നടക്കുന്ന പരിപാടിക്കായി റെയില്‍വേയും ബിജെപിയും ആദ്യം സെന്‍ട്രല്‍ സ്റ്റേഡിയമാണ് പരിഗണിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :