റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

റഷ്യന്‍ പ്രസിഡന്റിനെ വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയിലെ പാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

putin
putin
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 4 ഡിസം‌ബര്‍ 2025 (19:36 IST)
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി. സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി എത്തി. ഇരുപത്തിമൂന്നാമത് ഇന്ത്യ -റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എത്തിയത്. വൈകുന്നേരം 6.35നാണ് റഷ്യന്‍ പ്രസിഡന്റിനെ വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയിലെ പാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

2021നു ശേഷമുള്ള ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. റഷ്യന്‍ യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്. നാളെയാണ് ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നത്. രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയുമായി പുടിന്‍ കൂടിക്കാഴ്ച നടത്തും. പിന്നാലെ രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കും.

റഷ്യയുമായുള്ള വ്യാപാര കമ്മി കുറയ്ക്കുന്നതില്‍ ഇന്ത്യാ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍ എന്നിവയുടെ ഇന്ത്യന്‍ കയറ്റുമതിക്കാണ് ലക്ഷ്യമിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :