ടാക്സി ഡ്രൈവര്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു; യുവതിക്ക് അമ്പലത്തില്‍ സുഖപ്രസവം

മുംബൈ| Last Modified ശനി, 3 ഒക്‌ടോബര്‍ 2015 (17:32 IST)
ടാക്സി ഡ്രൈവര്‍ പെരുവഴിയില്‍ ഉപേക്ഷിച്ച പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിക്ക് അമ്പലത്തില്‍ സുഖപ്രസവം.
നൂര്‍ജഹാന്‍ എന്ന ഇരുപത്തിനാലുകാരിയാണ് ടാക്‌സി ഡ്രൈവറുടെ ദയയില്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് അമ്പലത്തില്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ ഇടവന്നത്.

ടാക്‌സിയില്‍
ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഗര്‍ഭിണിയായ നൂര്‍ജഹാന്


പ്രസവവേദന അനുഭവപ്പെടുകയും ഇതേത്തുടര്‍ന്ന്
തന്റെ വണ്ടി പ്രസവമുറിയല്ലെന്ന് ആക്രോശിച്ചുകൊണ്ട് ഡ്രൈവര്‍ ഇവരെ ഇറക്കിവിടുകയായിരുന്നു.
തുടര്‍ന്ന് വാഹനവുമായി ഡ്രൈവര്‍ പോകുകയും ചെയ്തു. ഇതിനിടെ ഗണപതി അമ്പലത്തിന് സമിപത്തു നിന്നും നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളായ സ്ത്രീകള്‍ യുവതിക്കു ചുറ്റും തുണികൊണ്ട് മറ തീര്‍ക്കുകയും സ്ത്രീ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.

തുടര്‍ന്ന് നൂര്‍ജഹാന്റെ ഭര്‍ത്താവ് വിവരം അറിഞ്ഞു സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :