ശ്രീപത്മനാഭസ്വാമി ക്ഷേത്ര നവീകരണം: 100 കോടി സഹായം

ന്യൂഡല്‍ഹി| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (18:18 IST)
അനന്തപുരിയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി കേന്ദ്രത്തിന്‍റെ 100 കോടി രൂപ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട വിവരം കേന്ദ്ര ടൂറിസം മന്ത്രി ഡോ.മഹേഷ് ശര്‍മ്മ അറിയിച്ചതായി സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.

സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച 283 കോടി രൂപയുടെ പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയ്ക്കാണു ഈ തുക അനുവദിച്ചത്. പത്മതീര്‍ത്ഥ നവീകരണം, ക്ഷേത്ര പരിസരത്തെ കെട്ടിടങ്ങള്‍, ക്ഷേത്ര നടകള്‍, മഠങ്ങള്‍ എന്നിവയുടെ പുനരുത്ഥാരണത്തിനാണ് ഈ തുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :