ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് നാല് ദളിത് സ്ത്രീകള്‍ക്ക് പിഴയിട്ടു

കര്‍ണ്ണാടക| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (17:13 IST)
കര്‍ണ്ണാടകയില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് നാല് ദളിത് സ്ത്രീകള്‍ക്ക് പിഴ. സംസ്ഥാനത്തിലെ ഹോളെനാര്‍സിപൂര്‍ താലൂക്കിലെ സിഗരണഹള്ളിയിലാണ് സംഭവം.ശ്രീ ഭാസവേശ്വര ക്ഷേത്രത്തില്‍ പ്രവേശിച്ച പട്ടിക ജാതി വിഭാഗത്തില്‍ 50 വയസ്സ് പ്രായമുള്ള തായമ്മയും മറ്റു മൂന്ന് സ്ത്രീകളുമാണ് ജാതിവെറിക്ക് ഇരയായത്. ആഗസ്ത് 31നാണ് ശ്രീ ഭാസവേശ്വര സ്ത്രീ ശക്തി സംഘ് എന്ന സ്വയം സഹായ സംഘത്തിലെ അംഗങ്ങള്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജ ചെയ്യുന്നതിന് എത്തിയത്.

ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്
തങ്ങളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്ന് ഇവര്‍ പറയുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് അധികാരികള്‍ യോഗം ചേരുകയും സ്ത്രീകളില്‍ നിന്ന് ആയിരം രൂപ വീതം ഈടാക്കാനും തീരുമാനിച്ചത്. എന്നാല്‍ പിഴയൊടുക്കാന്‍ തയ്യാറല്ലെന്നും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തങ്ങള്‍ക്കും അധികാരമുണ്ടെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ പണം ഉപയോഗിച്ച് കൂടിയാണ് ക്ഷേത്രത്തിലെ ഉല്‍സവം നടത്തുന്നതെന്നും അവര്‍ പ്രതികരിച്ചു. കീഴ്ജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ക്ഷേത്ര അധികാരികള്‍ തങ്ങളോട് പറഞ്ഞെന്ന് പിഴ ചുമത്തപ്പെട്ടവരില്‍ ഒരാളായ തായമ്മ വ്യക്തമാക്കി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :