പത്മനാഭസ്വാമി ക്ഷേത്ര സം‍രക്ഷണത്തിന് 280 കോടി

തിരുവനന്തപുരം| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (19:48 IST)
അനന്തപുരിയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ സം‍രക്ഷണത്തിനായി 280 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര സഹമന്ത്രി മഹേഷ് ശര്‍മ്മ അറിയിച്ചു. കഴിഞ്ഞ ദിവസം നിശാഗന്ധിയില്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇതു പറഞ്ഞത്.

കേരളത്തിന്‍റെ പൈതൃകവും സംസ്കാരവും വളരെ പ്രത്യേകതകള്‍ ഉള്ളവയാണെന്നും ഇവയുടെ സം‍രക്ഷണത്തിന് 100 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓണം എന്ന ഒത്തൊരുമയുടെ ആഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകള്‍ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :