ശബരിമല: ബന്ധപ്പെട്ട റോഡുകള്‍ നന്നാക്കാന്‍ 170 കോടി രൂപ

തിരുവനന്തപുരം| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (20:15 IST)
ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന റോഡുകളുടെ ഹെവി മെയിന്റനന്‍സിനും അനുബന്ധ റോഡുകളുടെ നവീകരണത്തിനും 170 കോടി രൂപ ഉടന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അടുത്ത മണ്ഡലം മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി സെക്രട്ടേറിയറ്റില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍, മന്ത്രിമാരായ കെ.എം. മാണി, വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.കെ. മുനീര്‍, രമേശ് ചെന്നിത്തല മുതലായവരുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.


ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്നും
മുഖ്യമന്ത്രി
പറഞ്ഞു.
മാലിന്യസംസ്‌കരണ
പ്ലാന്റ് ഒക്‌ടോബര്‍ 19 ന് ഉദ്ഘാടനം ചെയ്യുമെന്ന് വി.എസ്. ശിവകുമാര്‍ അറിയിച്ചു. ആറ് ക്യൂ കോംപ്ലക്‌സുകളുടെ നിര്‍മ്മാണം സീസണുമുമ്പ് പൂര്‍ത്തിയാക്കും. 20 ലക്ഷം ലിറ്റര്‍വീതം സംഭരണശേഷിയുള്ള രണ്ട് ജലസംഭരണികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ശബരിമലയില്‍ 120 ടോയ്‌ലെറ്റുകളോടും 60 കുളിമുറികളോടുംകൂടിയ പുതിയ ടോയ്‌ലെറ്റ് കോംപ്ലക്‌സിന്റെയും പമ്പയില്‍ 88 കക്കൂസുകളോടുകൂടിയ മൂന്നാമത്തെ ടോയ്‌ലെറ്റ് ബ്ലോക്കിന്റെയും നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. പമ്പയില്‍ പുതിയ അന്നദാന മണ്ഡപം, ഹോട്ടല്‍ കോംപ്ലക്‌സ്, പ്രസാദനിര്‍മ്മാണത്തിനുള്ള അസംസ്‌കൃതവസ്തുക്കളുടെ സംഭരണ ശാല എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.
എന്ന് മന്ത്രി പറഞ്ഞു.

സ്വാമി അയ്യപ്പന്‍ റോഡില്‍ 1.7 കോടി രൂപ ചെലവില്‍ എ.ബി.സി കേബിള്‍ മുഖേന വൈദ്യുതിവിളക്കുകള്‍ തെളിയിക്കും. നിലയ്ക്കല്‍ ബേസ്‌ക്യാമ്പില്‍ ഒരേസമയം 10,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു എന്നും മന്ത്രി അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :