കറാച്ചി|
Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (18:57 IST)
ഒരു കാലത്ത് പാക് ക്രിക്കറ്റില്‍ നിറഞ്ഞു നില്‍ക്കുകയും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയുമെല്ലാം വിക്കറ്റ് എടുക്കുകയും ചെയ്ത ഓഫ് സ്പിന്നര്‍ ആണ് അര്‍ഷാദ് ഖാന്‍. എന്നാല്‍
ഉപജീവനത്തിനായി ഇപ്പോള്‍ഓസ്‌ട്രേലിയയില്‍ ടാക്‌സി ഓടിക്കുകയാണ്
ഓഫ് സ്പിന്നര്‍.
2008ല്‍ വിമത ക്രിക്കറ്റ് ലീഗായ ഐസിഎല്ലില്‍ കളിച്ചതോടെ അര്‍ഷദിന്റെ ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. ക്രിക്കറ്റ് വലിയ വരുമാനമാര്‍ഗമൊന്നുമല്ലാത്ത പാകിസ്ഥാനില്‍ നിന്ന്
ഉപജീവനത്തിനായായി അര്‍ഷദ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. ഇദ്ദേഹത്തിന്റെ ടാക്‌സിയില്‍ യാത്ര ചെയ്യുന്നതിനിടെ പരിചയപ്പെട്ട ഗണേഷ് ബിര്‍ലെ എന്നയാളാണ്
അര്‍ഷദിന്റെ പുതിയ ജോലിയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
പാകിസ്താനു വേണ്ടി ഒമ്പത് ടെസ്റ്റുകള്‍ കളിച്ച അര്‍ഷദ് 32 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 58 മത്സരങ്ങളില്‍ നിന്നും 56 വിക്കറ്റുകളാണ് ഏകദിന കരിയറിലെ അര്‍ഷാദിന്റെ നേട്ടം. 2005ല്‍ കൊച്ചിയില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നാല് വിക്കറ്റുകള്‍ നേടിയതാണ് അര്‍ഷാദിന്റെ ഏകദിനത്തിലെ മികച്ച ബൗളിങ്. പാകിസ്താന്‍ ഏഷ്യാക്കപ്പ് ജേതാക്കളാകാന്‍ ചുക്കാന്‍ പിടിച്ചവരില്‍ ഒരാള്‍ അര്‍ഷാദ് ഖാനായിരുന്നു.