അനുബന്ധ വാര്‍ത്തകള്‍
- ബിബിസി ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും, സർക്കാർ നീക്കം തടയണമെന്ന് ബിജെപി
- മോദിക്ക് പണി കൊടുക്കാന്‍ ഡി.വൈ.എഫ്.ഐ; ബിബിസിയുടെ വിവാദ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കും
- ബിബിസി ഡോക്യുമെൻ്ററി: സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി വാർത്ത വിതരണം മന്ത്രാലയം
- ബിബിസി ഡോക്യുമെൻ്ററി അപകീർത്തികരം, കൊളോണിയൽ മാനസികാവസ്ഥയുടെ പ്രതിഫലനം: പൊട്ടിത്തെറിച്ച് ഇന്ത്യ
- ഗുജറാത്ത് കലാപത്തിൽ വിഎച്ച്പിക്ക് വലിയ പങ്ക്, മോദി നേരിട്ട് തന്നെ ഇടപെട്ടു: വിവാദമായി ബിബിസിയുടെ പുതിയ ഡോക്യുമെൻ്ററി
ബിബിസി ഡോക്യുമെൻ്ററി വിലക്ക് : ഹർജികൾ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പറ്റിയുള്ള ബിബിസി ഡോക്യുമെൻ്ററിയ്ക്ക് സമൂഹമാധ്യമങ്ങളീൽ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി വാദം കേൾക്കും. തിങ്കളാഴ്ച ഇക്കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹർജിക്കാരെ അറിയിച്ചു.
അഭിഭാഷകനായ എം എൽ ശർമയാണ് ഹർജി സമർപ്പിച്ചത്. എൽ റാം,പ്രശാന്ത് ഭൂഷൺ എന്നിവരും ഇതേ വിഷയത്തിൽ ഹർജി നൽകിയിട്ടുണ്ട്.ഐടി ചട്ടത്തിലെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഡോക്യുമെൻ്ററിക്ക് വിലക്കേർപ്പെടുത്തിയതെന്ന് ഹർജി മെൻഷൻ ചെയ്ത സീനിയർ അഭിഭാഷകൻ സിയു സിങ് പറഞ്ഞു. ഡോക്യുമെൻ്ററി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇനിയും പുറത്തിറക്കിയിട്ടില്ലെന്നും എന്നാൽ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന പ്രദർശനങ്ങൾ തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.