ബിബിസി ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും, സർക്കാർ നീക്കം തടയണമെന്ന് ബിജെപി

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 ജനുവരി 2023 (13:25 IST)
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും.ഡോക്യുമെൻ്ററിക്ക് കേന്ദ്രസർക്കാർ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് യുവജനസംഘടനകൾ അറിയിച്ചത്.

ചരിത്ര യാഥാർഥ്യങ്ങൾ സംഘ് പരിവാറിനും മോദിക്കുമെതിരെയാണ്. ഒറ്റു കൊടുത്തതിൻ്റെയും മാപ്പ് എഴുതിയതിൻ്റെയും വംശഹത്യ നടത്തിയതിൻ്റെയും ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. ഇന്നും നാളെയുമായി സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം സർക്കാർ തടയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായ്യി വിജയൻ അടിയന്തിരമായി ഇടപെടണമെന്നും ബിജെപി ആവശ്യം ഉന്നയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :