മോദിക്ക് പണി കൊടുക്കാന്‍ ഡി.വൈ.എഫ്.ഐ; ബിബിസിയുടെ വിവാദ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കും

രേണുക വേണു| Last Modified ചൊവ്വ, 24 ജനുവരി 2023 (10:53 IST)

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി കേരളത്തിലും പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. വൈകുന്നേരം ആറ് മണിക്ക് പൂജപ്പുരയില്‍ 'ഇന്ത്യ : ദ് മോദി ക്വസ്റ്റ്യന്‍ - ഒന്നാം ഭാഗം പ്രദര്‍ശിപ്പിക്കുമെന്നാണ് ഡി.വൈ.എഫ്.ഐ ഫെയ്‌സ്ബു്ക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ചാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും. ഡോക്യുമെന്ററിയുടെ ആദ്യഭാഗം ക്യാംപസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയനും അറിയിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :