Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (18:21 IST)
വിവാദ പരാമര്‍ശം നടത്തിയ
കേന്ദ്ര മന്ത്രി വികെ സിംഗിനു പിന്തുണയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നമ്മള്‍ വികെ സിംഗിനൊപ്പം നില്‍ക്കണമെന്നും ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലുയരുന്ന പ്രതിഷേധങ്ങളും നിലവിളികളും കൃത്രിമവും അര്‍ത്ഥമില്ലാത്തതുമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.
ഹരിയാനയില്‍ ദളിത് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ്
കേന്ദ്ര മന്ത്രി വി കെ സിംഗ് വിവാദ പരാമര്‍ശം നടത്തിയത്. ഒരു പട്ടിയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ അതില്‍ സര്‍ക്കാറിന്
ഉത്തരവാദിത്തമില്ലെന്നായിരുന്നു വി കെ സിങ്ങിന്റെ പരാമര്‍ശം. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് വികെ സിംഗിനെതിരെ ഉയര്‍ന്നുവരുന്നത്.