അനുബന്ധ വാര്‍ത്തകള്‍
- പൊതു പണിമുടക്ക്: പൊതുനിരത്തുകള്‍ നിശ്ചലമാകും
- മദ്യപിച്ച് വഴക്ക്: തൃശൂരില്‍ പിതാവിന്റെ വെട്ടേറ്റ് തലയോട് തകര്‍ന്ന് മകന് ഗുരുതരാവസ്ഥയില്‍
- സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല:ലക്ഷ്മി പ്രിയ
- റഷ്യയില്‍ നിന്നും കുറഞ്ഞനിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങാനുള്ള നീക്കം ഇന്ത്യ ശക്തമാക്കി
- സ്വകാര്യ ബസ് സമരം എത്ര ദിവസം തുടരും?
ദേശീയ പണിമുടക്ക്: റേഷന്‍കടകള്‍ 27 ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കില്ല
ദേശീയ പണിമുടക്ക് 28 29 തീയതികളില്‍ നടക്കുന്നതിനാല്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കാര്‍ഡ് ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാല്‍ പൊതു അവധി ദിവസമായ ഞായറാഴ്ച റേഷന്‍ കട തുറക്കണമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രസ്താവന വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് .ഈ മാസം 31 ന് വിതരണം തീര്‍ന്നില്ലെങ്കില്‍ ഏപ്രില്‍ 1 ,2 തീയതികളില്‍ വിതരണം നീട്ടണമെന്നും വ്യാപാരികള്‍ക്ക് പൊതു അവധി ദിവസങ്ങളില്‍ സംഘടനാ സമ്മേളനങ്ങളും മറ്റും നടക്കുന്നതിനാല്‍ 27ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല എന്നും, ഭക്ഷ്യമന്ത്രിയുടെ പ്രസ്താവന പുനപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ അംബുജാക്ഷന്‍ നായര്‍ , ആറന്നൂര്‍ശിശുപാലന്‍ നായര്‍ തുടങ്ങിയവര്‍ പ്രസ്ഥാവിച്ചു.