മദ്യപിച്ച് വഴക്ക്: തൃശൂരില്‍ പിതാവിന്റെ വെട്ടേറ്റ് തലയോട് തകര്‍ന്ന് മകന്‍ ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 25 മാര്‍ച്ച് 2022 (08:54 IST)
തൃശൂരില്‍ പിതാവിന്റെ വെട്ടേറ്റ് തലയോട് തകര്‍ന്ന് മകന്‍ ഗുരുതരാവസ്ഥയില്‍. കളപ്പാറ വാരിയംകുന്ന് കോളനിയില്‍ ബാലകൃഷ്ണനാണ് (50)വെട്ടേറ്റത്. കൈക്കും പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ ഇയാളുടെ പിതാവ് കുഞ്ഞനെ(75) പൊലീസ് അറസ്റ്റുചെയ്തു.

മദ്യപിച്ച് വഴക്കുണ്ടാക്കിയതിനാണ് ബാലകൃഷ്ണനെ പിതാവ് വെട്ടിയത്. സ്ഥിരമായി വഴക്കുണ്ടാക്കുന്ന ബാലകൃഷ്ണനെ പലതവണ പൊലീസും വിലക്കിയിരുന്നു. പിതാവിന്റെ വെട്ടില്‍ കൈ ഒടിയുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :