1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. States should take immediate action to control Virus: SC

സ്ഥിതി കൂടുതൽ വഷളാവുന്നു, കൊവിഡിൽ സംസ്ഥാനങ്ങൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി

കൊവിഡ്
ദില്ലി: രാജ്യതലസ്ഥാനത്തിലടക്കം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.വരാനിരിക്കുന്ന മാസങ്ങള്‍ നിര്‍ണ്ണായകമാണെന്നും കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 
രണ്ട് ദിവസത്തിനുള്ളില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും സ്വമേധയാ എടുത്ത കേസില്‍ സുപ്രീം കോടതി നിർദേശിച്ചു.അതേസമയം കൊവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച്ച നടത്തും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
യുഎഇ‌യിലെ കമ്പനികളിൽ ഇനി മുതൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കും