1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kerala covid update

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 32 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്

Kerala Covid
സംസ്ഥാനത്ത് 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, കണ്ണൂര്‍ 4, കോഴിക്കോട് 3, പത്തനംതിട്ട, ഇടുക്കി മലപ്പുറം 2 വീതം, കൊല്ലം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
 
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5425 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 751, കൊല്ലം 572, പത്തനംതിട്ട 173, ആലപ്പുഴ 252, കോട്ടയം 175, ഇടുക്കി 137, എറണാകുളം 517, തൃശൂര്‍ 674, പാലക്കാട് 583, മലപ്പുറം 527, കോഴിക്കോട് 698, വയനാട് 82, കണ്ണൂര്‍ 187, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,166 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,00,089 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
തിരുവനന്തപുരത്ത് തിങ്കളാഴ്ച 229 പേര്‍ക്ക് കൊവിഡ്, 751 പേര്‍ക്ക് രോഗമുക്തി