അഭിറാം മനോഹർ|
Last Modified തിങ്കള്‍, 23 നവംബര്‍ 2020 (16:52 IST)
ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിൻ 90% വരെ ഫലപ്രദമാണെന്ന് ഒഔഷധ നിര്‍മാണ കമ്പനി ആസ്ട്രസെനേക. വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ല എന്നത് മൂന്നാം ഘട്ട പരീക്ഷണത്തിൽ വ്യക്തമായതായും കമ്പനി പറഞ്ഞു.
ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് മുഴുവന്‍ ഡോസും നല്‍കിയപ്പോള്‍ ഫലപ്രാപ്തി 90% ആണെന്ന് കണ്ടെത്തി.ഒരുമാസം ഇടവിട്ട് നടത്തിയപ്പോൾ 62% ആയിരുന്നു ഫലപ്രാപ്‌തി. 70%മാണ് ശരാശരി ഫലപ്രാപ്‌തി.ലോകത്തെങ്ങുമുള്ള വിതരണത്തിന് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നൂറു കോടി ഡോസ് ഉല്‍പാദിപ്പിക്കാനാണ് ആസ്‌ട്രസെനേക ഉദ്ദേശിക്കുന്നത്.
അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിക്കുന്ന വാക്‌സിന് 95 ശതമാനം ഫലപ്രാപ്‌തിയുള്ളതായി കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു.