വാക്‌സിൻ വിതരണം: പ്രധാനമന്ത്രി ചൊവ്വാഴ്‌ച്ച മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2020 (19:49 IST)
കൊവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്‌ച്ച മുഖ്യമന്ത്രിമാരുമായി കൂടികാഴ്‌ച്ച നടത്തും. വിദേശ വാക്‌സിനുകൾ പരീക്ഷണം പൂർത്തിയാക്കുകയും സ്വദേശീ വാക്‌സിനുകൾ
പരീക്ഷണത്തിന്റെ അന്തിമഘട്ടങ്ങളിൽ എത്തുകയും ചെയ്‌ത സാഹചര്യത്തിൽ വാക്‌സിൻ വിതരണ രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.

വീഡിയോ കോൺഫന്ന്സ് വഴി രണ്ടുഘട്ടമായി നടക്കുന്ന യോഗത്തില്‍ വാക്സീന്‍ ശേഖരണം, വില, വിതരണം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം പ്രധാനമന്ത്രി തേടും. തണുപ്പ് കാലത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാനങ്ങളുടെ പ്രതിരോധ നടപടികളെ പ്രധാനമന്ത്രി വിലയിരുത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :