അനുബന്ധ വാര്‍ത്തകള്‍
- നിലവില്‍ രാജ്യത്ത് നാലാംതരംഗം ഇല്ലെന്ന് ഐസിഎംആര്‍
- വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് ഒറ്റയടിക്ക് കൂടിയത് 103 രൂപ!
- വാണിജ്യ പാചക വാതക വില വർധിപ്പിച്ചു, 19 കിലോ സിലിണ്ടറിന് 102.50 രൂപ കൂട്ടി
- ഉത്തരേന്ത്യയിൽ ഇന്നും നാളെയും രൂക്ഷമായ ഉഷ്ണതരംഗ മുന്നറിയിപ്പ്
- വരന് അടിച്ചുഫിറ്റ്; വധു മറ്റൊരാളെ വിവാഹം ചെയ്തു!
ആകാശചുഴി; സ്പൈസ് ജെറ്റ് വിമാനം ആടിയുലഞ്ഞു, ദൃശ്യങ്ങള്‍ പുറത്ത്
മുംബൈയില്‍ നിന്നും ദുര്‍ഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ലാന്‍ഡിങ്ങിനിടെ ആകാശചുഴിയില്‍പ്പെട്ടതിനു പിന്നാലെ വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനത്തിന്റെ തറയില്‍ നിരവധി സാധനങ്ങളും ഓക്സിജന്‍ മാസ്കുകളും ചിതറിക്കിടക്കുന്നത് കാണാം. പരിഭാന്ത്രരായ ആളുകള്‍ സഹായത്തിനായി നിലവിളിക്കുന്നതും കേള്‍ക്കാം.
ബാഗുകള്‍ വീണു യാത്രക്കാര്‍ക്ക് തലയ്ക്ക് പരുക്കേറ്റു. ചിലര്‍ക്ക് തലയില്‍ തുന്നലുണ്ട്. സ്പൈസ് ജെറ്റിന്റെ എസ്ജി-945 വിമാനമാണു ഞായറാഴ്ച വൈകുന്നേരം ലാന്‍ഡിങ്ങിനിടെ ആടിയുലഞ്ഞത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം ആടിയുലഞ്ഞതെന്നും 3 ജീവനക്കാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരുക്കേറ്റുവെന്നും അധികൃതര്‍ അറിയിച്ചു.Pax injured when @flyspicejet suffered severe turbulence. Flight from Mumbai to Durgapur.
— Nagarjun Dwarakanath (@nagarjund) May 2, 2022
On arrival pax were rushed to hospital. pic.twitter.com/S2XUHSoOhD