1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. son rape her mother in gujarath

60കാരിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തു

മകന്‍
മാതൃ പുത്ര ബന്ധം വളരെ പാവനമായ ഒന്നാണ്. എന്നാല്‍ അമ്മയെ സ്വന്തം മകന്‍ തന്നെ പീഡനത്തിനിരയാക്കിയാലോ? അത്തരത്തിലൊന്നാണ് ഗുജറാത്തില്‍ സംഭവിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നും വാത്വയില്‍ താമസമാക്കിയെ പെയിന്റിംഗ് തൊഴിലാളിയായ തന്ര്റ്റെ മകനെ കാണാനെത്തിയ അറുപതുകാരിക്കാണ് ആ മകനില്‍ നിന്ന് പീഡനം നേരിടേണ്ടിവന്നത്.

ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം അമ്മയെ ഉപേക്ഷിയ്ക്കുകയായിരുന്നു യുവാവ്. ജൂണ്‍ പതിമൂന്നിന് രാത്രിയാണ് സംഭവം നടക്കുന്നത്. സംഭവ ശേഷം ഒളിവില്‍ പോയ ഇയാളെ പൊലീസ് പിടികൂടി. മകനെ കാണാന്‍ വാത്വയില്‍ എത്തിയ ഈ വൃദ്ധയെ ഇയാള്‍ വയലിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വിജനമായ വയലില്‍ അമ്മയെ ബലാത്സഗം ചെയ്തശേഷം ഉപേക്ഷിച്ച് ഇയാള്‍ മുങ്ങി.

വൃദ്ധയുടെ നിലവിളി കേട്ട് സമീപത്ത് താമസിയ്ക്കുന്ന മകളാണ് പൊലീസിനെ വിരമറിയിച്ചത്. പൊലീസെത്തി വൃദ്ധയെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന മകനെ ഞായരാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. വൃദ്ധ ചികിത്സിയിലാണ്.