കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (11:03 IST)
കേന്ദ്ര വുമണ്‍ ആന്റ് ചൈല്‍ഡ് വികസനമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലും മന്ത്രി ക്ഷമാപണം നടത്തി.

ജൂണ്‍ 23ന് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഹിന്ദിയിലായിരുന്നു മന്ത്രി ട്വീറ്റ്. രണ്ടാം തവണയാണ് സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തേ 2020ലും ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :