രാജ്യത്ത് 12,781 പേര്‍ക്ക് കൂടി കോവിഡ്; രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ കേരളവും !

രേണുക വേണു| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (10:02 IST)

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,781 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 4,33,09,473 ആയി. സജീവ കോവിഡ് കേസുകളുടെ എണ്ണം 76,700 ആയി ഉയര്‍ന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലും കേരളത്തിലും. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,004 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ 3,376 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :