അനുബന്ധ വാര്‍ത്തകള്‍
- മോദിയുടെ റഷ്യന്‍ സന്ദര്‍ശനം: ഓരോ അഞ്ചുമിനിറ്റിലും ഇന്ത്യയുടെ വിശ്വസ്തത പരിശോധിക്കാന്‍ സാധിക്കില്ലെന്ന് അമേരിക്ക
- അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം; സര്‍ക്കാരിന് ലഭിക്കുന്നത് 400കോടിയുടെ ജിഎസ്ടി
- Mpox in India: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു; അറിയേണ്ടതെല്ലാം
- തിരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനങ്ങള്‍ക്ക് ബിജെപിയെ ഭയമില്ലാതെയായി, ജനാധിപത്യത്തിന്റെ വലിയ നേട്ടമെന്ന് രാഹുല്‍ ഗാന്ധി
- ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലാല്‍ ബാഗ്ച കമ്മിറ്റിക്ക് 20കിലോയുടെ സ്വര്‍ണകിരീടം നല്കി ആനന്ദ് അംബാനി
സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; എം.വി.ഗോവിന്ദന്‍ ഡല്‍ഹിയിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹിയിലുള്ള സിപിഎം നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ് അദ്ദേഹം. വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം യെച്ചൂരിയെ ചികിത്സിച്ചുവരികയാണ്. യെച്ചൂരിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
ഡല്‍ഹിയിലുള്ള പാര്‍ട്ടി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യെച്ചൂരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യെച്ചൂരിയെ സന്ദര്‍ശിക്കാനായി ഇന്ന് വൈകിട്ട് എം.വി.ഗോവിന്ദന്‍ ഡല്‍ഹിക്ക് തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹിയിലുള്ള സിപിഎം നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു.
ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് കൃത്രിമ ശ്വസന സംവിധാനത്തിന്റെ സഹായത്തോടെയാണ് യെച്ചൂരിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഓഗസ്റ്റ് 19 നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.