അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് പുതിയ തീവ്രന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും, ഒരാഴ്ച മഴ, ഓണത്തിന്റെ നിറം മങ്ങുമെന്ന് ആശങ്ക
- നാളെമുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- കനത്ത മഴയില്‍ തെലുങ്കാനയിലും ആന്ധ്രയിലും ദുരിതത്തിലായവര്‍ക്ക് താങ്ങായി അല്ലു അര്ജുന്; ഒരു കോടി രൂപ സംഭാവന നല്‍കി
- ബംഗാള്‍ ഉള്‍ക്കടലിനുമുകളില്‍ ന്യൂനമര്‍ദ്ദം; അടുത്ത ഏഴുദിവസം വ്യാപക മഴയ്ക്ക് സാധ്യത
- അത്തം നാളില്‍ കുതിച്ച് സ്വര്‍ണവില
ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ; ഈജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ കേരളത്തിലെ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു
ഇന്ന് എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.