സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (17:46 IST)
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ലഭിക്കുന്നത് 400കോടിയുടെ ജിഎസ്ടി. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാരിന് 400 കോടി രൂപ ജിഎസ്ടിയായി ലഭിക്കുമെന്നാണ് എന്റെ കണക്ക്. 70 ഏക്കറില്‍ വികസിക്കുന്ന സമുച്ചയത്തില്‍ ആകെ 18 ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കും. മഹര്‍ഷി വാല്‍മീകി, ശബരി, തുളസീദാസ് എന്നിവരുടെ ക്ഷേത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 100 ശതമാനം നികുതി നല്‍കുമെന്നും ഒരു രൂപ പോലും കുറയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.