അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (14:32 IST)
സ്‌നേഹം, ബഹുമാനം,വിനയം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലാതായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു എസ് സന്ദര്‍ശനത്തില്‍ ഡാലസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എന്നത് ഒറ്റ ആശയമാണെന്നാണ് ആര്‍എസ്എസ് വിശ്വസിക്കുന്നത്. എന്നാല്‍ അനവധി ആശയങ്ങളും ജാതി,ഭാഷ,ആചാരം,ചരിത്രവുമുള്ള പ്രദേശമാണ് ഇന്ത്യയെന്നും ഇതിന് മുകളിലായി ഓരോ വ്യക്തിക്കും ഇടം നല്‍കാണമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ലോകസഭാ തിരെഞ്ഞെടുപ്പ് ഫലം പുറത്തായി നിമിഷങ്ങള്‍ക്കകം ജനങ്ങള്‍ക്ക് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഭയമില്ലാതെയായി. ഇതൊന്നും കോണ്‍ഗ്രസിന്റെയോ രാഹുല്‍ ഗാന്ധിയുടെയോ നേട്ടങ്ങളല്ല. ഇത് ജനാധിപത്യത്തെ തിരിച്ചറിഞ്ഞ ഇന്ത്യയുടെ ജനങ്ങളുടെ നേട്ടമാണ്.തങ്ങളുടെ ഭരണഘടന ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നവരുടെ നേട്ടമാണ്. രാഹുല്‍ ഗാന്ധി പറഞ്ഞു.