ഷാസിയ ഇല്‍മി രാജിക്കൊരുങ്ങുന്നു

ന്യൂഡല്‍ഹി| Last Modified ശനി, 24 മെയ് 2014 (09:47 IST)
ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഷാസിയ ഇല്‍മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അവര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്.

ഡല്‍ഹിയിലെ ഏഴ് സീറ്റില്‍ എതിലെങ്കിലും മത്സരിക്കാനാണ് അവര്‍ താത്പര്യപ്പെട്ടിരുന്നത്. കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.കെ പുരത്ത് മത്സരിച്ചെങ്കിലും അവിടെ അവര്‍ പരാജയപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗാസിയാബാദില്‍ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടി തീരുമാനത്തിലും അവര്‍ അസന്തുഷ്ടമായിരുന്നു. വന്‍ തോല്‍വിയാണ് അവര്‍ക്ക് അവിടെ ഏറ്റുവാങ്ങേണ്ടി വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :