കണ്ണൂര്‍|
Last Modified ബുധന്‍, 21 മെയ് 2014 (14:42 IST)
എ പി അബ്ദുള്ളക്കുട്ടിയെ രാജിവെപ്പിച്ച് കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ കെ സുധാകരന്‍ മത്സരിപ്പിച്ച് എംഎല്‍എയാക്കാന്‍ നീക്കം. സരിതയുടെ പരാതിയെ തുടര്‍ന്ന് മണ്ഡലത്തില്‍ നിന്നു മാറിനില്‍ക്കുന്ന അബ്ദുള്ളക്കുട്ടിയെ വിളിച്ചു വരുത്തി കണ്ണൂര്‍ ഡിസിസി വിശദീകരണം തേടും. കെ സുധാകരന്‍ എന്നും കണ്ണൂരില്‍ നിറഞ്ഞുനില്ക്കുമെന്നും അതിനായി ഡിസിസി പരിശ്രമിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഒരു വാര്‍ത്താമാധ്യമത്തോട് വ്യക്തമാക്കി. ഇതാണ് അബ്ദുള്ളക്കുട്ടി രാജിവെച്ചേക്കുമെന്ന അഭ്യൂഹം ശക്തിപ്പെടാന്‍ കാരണം.
കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യകാരണങ്ങളിലൊന്ന് അബ്ദുള്ളക്കുട്ടിയാണെന്നും മണ്ഡലത്തില്‍ നിന്ന് മാസങ്ങളായി മാറിനില്‍ക്കുന്ന അബ്ദുള്ളക്കുട്ടി ഉത്തരവാദിത്തമില്ലായ്മയാണ് കാണിക്കുന്നതെന്നുമുള്ള രൂക്ഷവിമര്‍ശനം ഡിസിസി നേതൃയോഗത്തിലടക്കം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടിയെ വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ ഡിസിസി പ്രസിഡന്റ് തീരുമാനിച്ചത്.
സരിത ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കുമെന്ന് കെ സുധാകരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.