'മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് അബദ്ധമായി’; ജനങ്ങളോട് മാപ്പ് ചോദിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി| Last Modified ബുധന്‍, 21 മെയ് 2014 (11:17 IST)
തിരക്കിട്ട് രാജിവെച്ചതില്‍ ഡല്‍ഹി ജനതയോട് മാപ്പ് പറഞ്ഞ് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജനങ്ങളോട് ചോദിക്കാതെ രാജിവെച്ചതില്‍ പശ്ചാത്തപിക്കുന്നു. പുതിയ തെരഞ്ഞെടുപ്പിന് ആംആദ്മി പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് അബദ്ധമായിപ്പോയെന്നും ജനങ്ങളോട് മാപ്പു ചോദിക്കുകയാണെന്നും കെജ്രിവാള്‍ ഡല്‍ഹിയില്‍ പറഞ്ഞു. തത്വങ്ങളില്‍ ഉറച്ച് നിന്നത് ജനം തെറ്റിദ്ധരിച്ചു.

ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ വരണമെന്ന് ജനം ആഗ്രഹിക്കുന്നു . നിയമസഭ പിരിച്ചു വിടരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ ലഫ് ഗവര്‍ണര്‍ നജീബ് ജുങിനെ കണ്ടിരുന്നു. വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ജനാഭിപ്രായം തേടുമെന്ന് പറഞ്ഞായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :