ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 23 മെയ് 2014 (14:53 IST)
ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്കു കൂടി പാട്യാല ഹൗസ് കോടതി നീട്ടി. ഇതോടെ ജൂണ്‍ ആറു വരെ കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ കഴിയും.
ബിജെപി മുന്‍ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരായ മാനനഷ്ടകേസുമായി ബന്ധപ്പെട്ടാണ്
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യം ലഭിക്കുന്നതിന് 10,000 രൂപ കെട്ടിവയ്ക്കാന്‍ ഇന്നും കെജ്രിവാള്‍ തയ്യാറായില്ല.
തുടര്‍ന്നാണ് കസ്റ്റഡി നീട്ടിയത്. തന്നെ അഴിമതിക്കാരന്‍ എന്ന് വിളിച്ചതിനെ തുടര്‍ന്നാണ് ഗഡ്കരി കേജ്‌രിവാളിനെതിരെ മാനനഷ്ട കേസ് നല്‍കിയത്.