ഓഹരിവിപണി തകര്‍ന്നടിഞ്ഞു, നഷ്ട്രം 314 പോയന്റ്

മുംബൈ| VISHNU N L| Last Modified തിങ്കള്‍, 25 മെയ് 2015 (17:14 IST)
ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് സൂചിക 314 പോയന്റ് നഷ്ടത്തില്‍ 17634.88ലും നിഫ്റ്റി 88.70 പോയന്റ് താഴ്ന്ന് 8370.25ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് സൂചികയിലെ 30 ഓഹരികളില്‍ 25 എണ്ണവും നഷ്ടത്തിലായിരുന്നു. 1163 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1521 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വേദാന്ത, ഐടിസി, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലും ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, വിപ്രോ തുടങ്ങിയവ നേട്ടത്തിലുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :