1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. serious security breach in modi's srilanka visit

മോഡിയുടെ ശ്രീലങ്ക സന്ദര്‍ശനത്തിനിടയില്‍ സുരക്ഷാവീഴ്ച്ച

ശ്രീലങ്ക സന്ദര്‍ശനം
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രീലങ്ക സന്ദര്‍ശനത്തിനിടയില്‍ ഗുരുതരമായ സുരക്ഷാവീഴ്ച്ച. ശനിയാഴ്ച്ച ജാഫ്ന സന്ദര്‍ശിക്കുമ്പോള്‍ സുരക്ഷാ വലയങ്ങള്‍ ഭേദിച്ച് ഒരു യുവാവ് പ്രധാനമന്ത്രിയുടെ അടുത്തേയ്ക്ക് ഓടിയെത്തുകയായിരുന്നു.

എന്നാല്‍ പ്രധാനമന്ത്രിയുടെ തൊട്ടടുത്തെത്തിയപ്പോള്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇയാളെ പിടിച്ച് മാറ്റുകയായിരുന്നു. 
 
മോഡിയോടൊപ്പം ഫോട്ടൊയെടുക്കാനാണ് യുവാവ് അടുത്തേക്ക് പോയതെന്നാണ് യുവാവ് മൊഴി നല്‍കിയത്. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജെന്‍സിയായ റോ യും അന്വേഷണം നടത്തുണ്ട്.