അനുബന്ധ വാര്‍ത്തകള്‍
- മന്‍സൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ നീക്കം; അന്വേഷണ ഉദ്യേഗസ്ഥന് സിപിഎമ്മിന്റെ സന്തത സഹചാരിയെന്ന് കെ സുധാകരന്
- മന്‍സൂര്‍ വധക്കേസ്: ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും
- ഡോളർ കേസ്: സ്പീക്കർ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല
- ശരത്കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷം തടവ്ശിക്ഷ
- എൻ വി രമണ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്
പതിനെട്ട് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തിരഞ്ഞെടുത്തുകൂടാ? സുപ്രീം കോടതി
പതിനെട്ട് വയസ് കഴിഞവർക്ക് ഇഷ്‌ടമുള്ള മതം എന്തുകൊണ്ട് തിരെഞ്ഞെടുത്തുകൂടെന്ന് സുപ്രീം കോടതി. നിർബന്ധിത മതം മാറ്റവും, ദുർമന്ത്രവാദവും തടയണമെന്ന ആവശ്യം വിമർശനത്തോടെ തള്ളിക്കൊണ്ടാണ് നിരീക്ഷണം.
പതിനെട്ട് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തിരെഞ്ഞെടുത്ത് കൂടായെന്നതിന് താൻ ഒരു കാരണവും കാണുന്നില്ലെന്ന് ജസ്റ്റിസ് ആർഎഫ് നരിമാൻ പറഞ്ഞു. ജനശ്രദ്ധ നേടാനുള്ള ഹർജിയെന്ന് വിമർശിച്ച കോടതി, ഹർജിക്കാരന് പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി. കോടതി നിലപാട് കടുപ്പിച്ചതോടെ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ ഹർജി പിൻവലിച്ചു.