1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K sudhakaran against cpm and probe team

മന്‍സൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ നീക്കം; അന്വേഷണ ഉദ്യേഗസ്ഥന്‍ സിപിഎമ്മിന്റെ സന്തത സഹചാരിയെന്ന് കെ സുധാകരന്‍

K sudhakaran
മന്‍സൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നും അന്വേഷണ ഉദ്യേഗസ്ഥന്‍ സിപിഎമ്മിന്റെ സന്തത സഹചാരിയെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞു. പൊലീസിലെ സിപിഎം ക്രിമിനല്‍ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 
 
ഷുബൈബിനെ കൊന്ന അതേ രീതിയിലാണ് മന്‍സൂറിനെയും കൊലപ്പെടുത്തിയതെന്നും കേസില്‍ എന്തുകൊണ്ടാണ് പൊലീസ് യുപിഎ ചുമത്താത്തതെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണ സംഘത്തെ മാറ്റണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
അടുത്ത ലേഖനം
രണ്ടാം തരംഗത്തിൽ രോഗമുക്തി നിരക്കിൽ കുറവ്, സംസ്ഥാനങ്ങൾ ഉദാസീനത കാണിച്ചുവെന്ന് ഹർഷ‌വർധൻ