1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mansoor murder case crime branch

മന്‍സൂര്‍ വധക്കേസ്: ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും

Mansoor Murder
മന്‍സൂര്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് വധക്കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘം ഇന്ന് പാനൂരിലെ സംഭവസ്ഥലം സന്ദര്‍ശിക്കും.
 
മുഖ്യ ആസൂത്രകന്‍ ഡിവൈഎഫ് ഐ നേതാവ് കെ സുഹൈലടക്കം 25 പേരാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഷിനോസ് എന്നയാളാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. ഷിനോസിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ക്രൈബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് ഭീകരത: 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1,31,968 പേര്‍ക്ക്