1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sachin's help to Kashmir people

കശ്മീരിലെ പ്രളയബാധിതരുടെ കൂടെ സച്ചിനുണ്ട്

കശ്മീര്‍
കശ്‌മീര്‍ പ്രളയബാധിതര്‍ക്ക്‌ സഹായമായി ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുണ്ട്. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ സച്ചിന്‍ അഞ്ച്‌ ടണ്‍ ഭക്ഷ്യ സാധനങ്ങളും 1000 ബ്ലാങ്കറ്റുകളും സംഭാവന നല്‍കിയതായി ജമ്മുകാശ്‌മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍ അറിയിച്ചു. 
 
ഭക്ഷ്യ സാധനങ്ങള്‍ കൂടാതെ മരുന്നുകളും സച്ചിന്‍ നല്‍കി. ദുരിതബാധിതര്‍ക്ക്‌ സഹായം നല്‍കാന്‍ സൗമനസ്യം കാണിച്ച സച്ചിനോട്‌ ജമ്മുകശ്‌മീര്‍ ജനതയുടെയും സര്‍ക്കാരിന്റെയും പേരില്‍ നന്ദി അറിയിക്കുന്നതായും ഡിവിഷണല്‍ കമ്മീഷണര്‍ അറിയിച്ചു. 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.