ഹൂതികളുടെ ആക്രമണത്തിൽ വലഞ്ഞ് ഇന്ത്യയും, ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കം നിർത്തിവെച്ച് കൂടുതൽ കമ്പനികൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ഡിസം‌ബര്‍ 2023 (19:58 IST)
ചെങ്കടലില്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതി ആക്രമണത്തില്‍ വലഞ്ഞ് ഇന്ത്യയും. ചെങ്കടലിലെ പ്രതിസന്ധിയെ തുടര്‍ന്ന് എല്ലാ ചരക്ക് നീക്കങ്ങളും താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി എണ്ണകമ്പനിയായ ഭാരത് പെട്രോളിയം വ്യക്തമാക്കി. ഇതിന് പിന്നാലെ എണ്ണവിലയിലും വര്‍ധനവുണ്ടായിരിക്കുകയാണ്.

ലോക്‌സഭാ തിരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ എണ്ണ വില കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ചെങ്കടല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് സംശയമാണ്. ചെങ്കടല്‍ വഴിയുള്ള യാത്രകള്‍ കൂടുതല്‍ കമ്പനികള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ആഗോളതലത്തില്‍ തന്നെ വിപണികളെ ബാധിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ചെങ്കടലിലെ യാത്രാനിരോധനം കാരണം യൂറോപ്പില്‍ പ്രകൃതിവാതക വിലയില്‍ 10 ശതമാനത്തിന്റെ വര്‍ധനവുണ്ടായതാണ് റിപ്പോര്‍ട്ട്.

ചെങ്കടലിലെ ഭീഷണിയെ തുടര്‍ന്ന് പല കപ്പലുകളും കേപ് ഓഫ് ഗുഡ് ഹോപ്പിന് ചുറ്റും കൂടുതല്‍ ദൂരം സഞ്ചരിച്ചാണ് അറബികടലിലേയ്ക്ക് എത്തുന്നത്. ഇത് മൂലം ചരക്ക് ചിലവില്‍ കുത്തനെ വര്‍ധനവുണ്ടാകുകയും സാധാനങ്ങളുടെ വില ഉയരുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം തുടര്‍ന്നാല്‍ ഇസ്രായേല്‍ ബന്ധമുള്ള ഒരു കപ്പലും സ്യൂയസ് കനാല്‍ വഴി കടത്തിവിടില്ലെന്നാണ് ഹൂത്തികളുടെ മുന്നറിയിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :