Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (15:29 IST)
എഴുത്തുകാർ പുരസ്കാരം തിരികെ നല്‍കുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. അടിയന്തരാവസ്ഥക്കാലത്ത് മുസഫർനഗർ കലാപംനടന്നപ്പോൾ ഇത്തരം പ്രതിഷേധമുണ്ടായില്ല. സാഹിത്യകാരൻമാരുടെ കഴിവുമാനിച്ചാണ് പുരസ്കാരം നൽകുന്നതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
നേരത്തെ വിഷയത്തില്‍ പ്രകോപനകരമായ പ്രസ്താവനയുമായി സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ രംഗത്തുവന്നിരുന്നു. എഴുതാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന തോന്നലുണ്ടെങ്കില്‍ സാഹിത്യകാരന്‍മാര്‍ ആദ്യം എഴുത്ത് നിര്‍ത്തട്ടെയെന്നും അപ്പോള്‍ നോക്കാമെന്നുമാണ്‍ മന്ത്രി പറഞ്ഞത്.