ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (15:19 IST)
പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി പ്രതികരിക്കുന്നതു വായനക്കാരോടുള്ള അനാദരവാണെന്ന്
സാഹിത്യകാരന്‍ എം മുകുന്ദന്‍.
എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പ്രതിഷേധിക്കേണ്ടത് എഴുത്തിലൂടെയാകണം. ഫാസിസത്തിനെതിരെ പ്രതിഷേധിക്കുമ്പോള്‍ എഴുത്തുകാര്‍ നാലുചുറ്റും നോക്കണം. എന്നാല്‍, ഇടതുപക്ഷത്തേക്കുള്ള നോട്ടമാണ് എഴുത്തുകാരുടെ അസ്തിത്വമെന്നും കമ്യൂണിസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടതായും മുകുന്ദന്‍ പറഞ്ഞു.നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച് നിരവധി എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയിരുന്നു.