കോഴിക്കോട്|
Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (16:13 IST)
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചേല്‍പ്പിച്ച് പ്രതിഷേധിക്കുന്നില്ലെന്ന് സാഹിത്യകാരനും ജ്ഞാനപീഠം അവാര്‍ഡ് ജേതാവുമായ എംടി വാസുദേവന്‍ നായര്‍. തനിക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി തിരിച്ചു നല്‍കില്ലെന്നും വാങ്ങിയ അവാര്‍ഡ് തിരിച്ചു നല്‍കില്ലെങ്കിലും സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരായ എഴുത്തുകാരുടെ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നുവെന്നും എംടി വ്യക്തമാക്കി.
കേന്ദ്ര അക്കാദമി പുരസ്കാരം തിരിച്ചേൽപിച്ച് പ്രതിഷേധിക്കുന്നില്ലെന്ന് സാഹിത്യകാരി സുഗതകുമാരി നേരത്തെ വ്യക്തമാക്കിയിരുന്നു.കേന്ദ്രസർക്കാരിന്റെ വർഗീയ നയങ്ങളിൽ പ്രതിഷേധിച്ച് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് കേന്ദ്ര സഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.ഇതുകൂടാതെ കവിയും നിരൂപകനുമായ സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വവും രാജിവെച്ചു. ജനറല്‍ കൗണ്‍സില്‍, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ എന്നിവയിലെ അംഗത്വമാണ് സച്ചിദാനന്ദന്‍ രാജിവെച്ചത്. പികെ പാറക്കടവും കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.