കേന്ദ്ര അക്കാദമി പുരസ്കാരം തിരിച്ചേൽപിച്ച് പ്രതിഷേധിക്കുന്നില്ലെന്ന് സുഗതകുമാരി

തിരുവനന്തപുരം| Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (15:07 IST)
കേന്ദ്ര അക്കാദമി പുരസ്കാരം തിരിച്ചേൽപിച്ച് പ്രതിഷേധിക്കുന്നില്ലെന്ന് സാഹിത്യകാരി സുഗതകുമാരി. കേന്ദ്രസർക്കാരിന്റെ വർഗീയ നയങ്ങളിൽ പ്രതിഷേധിക്കാൻ പുരസ്കാരം തിരികെ നൽകിയിട്ട് ഫലമില്ലെന്ന് അവര്‍ പറഞ്ഞു.പുരസ്കാരം തിരിച്ചേൽപിച്ച് പ്രതിഷേധിക്കുന്നില്ല,അതിൽ അർഥമുണ്ടെന്ന് കരുതുന്നുമില്ലെന്നും സാധ്യമായ രീതിയിലെല്ലാം പ്രതിഷേധിക്കുമെന്നും സുഗതകുമാരി വ്യക്തമാക്കി.


കേന്ദ്രസർക്കാരിന്റെ വർഗീയ നയങ്ങളിൽ പ്രതിഷേധിച്ച് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് കേന്ദ്ര സഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.ഇതുകൂടാതെ കവിയും നിരൂപകനുമായ സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വവും രാജിവെച്ചു. ജനറല്‍ കൗണ്‍സില്‍, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ എന്നിവയിലെ അംഗത്വമാണ് സച്ചിദാനന്ദന്‍ രാജിവെച്ചത്. പികെ പാറക്കടവും കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :