ന്യൂഡല്‍ഹി|
Last Updated:
ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (20:26 IST)
പ്രശസ്ത എഴുത്തുകാരിയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അനന്തരവളുമായ നയന്‍താര സെഹ്ഗാള്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുകൊടുത്തു. അണ്‍മേക്കിംഗ് ഇന്ത്യ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് എഴുത്തുകാരിയുടെ പ്രതികരണം.
രാജ്യത്തെ സാംസ്‌കാരിക വൈവിധ്യം കാത്തു സൂക്ഷിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് അവര്‍ പുരസ്‌കാരം തിരിച്ചുകൊടുക്കുന്നത്.
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരീ പുത്രിയാണ് 88 കാരിയായ സെഹ്ഗാള്‍. 1986ല്‍ ലഭിച്ച പുരസ്‌കാരം ആണ് സെഹ്ഗാള്‍ തിരികെ നല്‍കുന്നതായി പ്രഖ്യാപിച്ചത്.