1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. RAPE, POLICE, TAMILNADU

മകളെ താലിചാര്‍ത്തി ഭാര്യയാക്കി അച്ഛന്‍ പീഡിപ്പിച്ചു, ഒത്താശ ചെയ്ത് കൂട്ട് നിന്നത് അമ്മ!

പീഡനം
സ്വന്തം മകളെ താലിചാര്‍ത്തി ഭാര്യയാക്കി ആറുമാസം ലൈംഗിക പീഡനം നടത്തിയ പിതാവ് തമിഴ്നാട്ടില്‍ അറസ്റ്റില്‍. മധുര സ്വദേശിയായ 31കാരനാണ് 12 വയസ്സ് പ്രായമുള്ള മകളെ പീഡിപ്പിച്ചത്. മംഗല്യ സൂത്രം അണിയിച്ച് മകളെ രണ്ടാം ഭാര്യയാക്കി മാറ്റിയായിരുന്നു പീഡനം.

ഇയാളുടെ ഭാര്യ സഹോദരി ചൈല്‍ഡ് ഹെല്‍പ്പ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. എന്നാല്‍ മകളെ ഭാര്യയാക്കാനുള്ള പിതാവിന്റെ തീരുമാനത്തിന് മാതാവ് കൂട്ടുനില്‍ക്കുകയായിരുന്നു എന്നും വിവരങ്ങളുണ്ട്. പ്രതിക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയുന്ന നിയമപ്രകാരം കേസെടുത്തു.

വൈദ്യ പരിശോധനയില്‍ കുട്ടിയെ ലൈംഗികമായി ഉഅപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. കുട്ടിയെ ശിശു ക്ഷേമ സമിതിക്ക് കൈമാറിയിരിക്കുകയാണ് ഇപ്പോള്‍.
About Writer
VISHNU N L