ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയ്ക്കുനേരെ ക്രൂര പീഡനം: യുവതിയുടെ കൈയില്‍ നിന്നും വീണ്‌ പിഞ്ചുകുഞ്ഞ്‌ മരിച്ചു

ബലാത്സംഗം എതിര്‍ക്കുന്നതിനിടെ യുവതിയുടെ കൈയില്‍ നിന്നും വീണ്‌ കുഞ്ഞ്‌ മരിച്ചു‌

റാംപൂര്. പീഡനം, പൊലീസ്, മരണം rampur, rape, police, death
റാംപൂര്| Sajith| Last Modified ബുധന്‍, 9 മാര്‍ച്ച് 2016 (11:07 IST)
വനിത ദിനത്തിലും യുവതിക്കുനേരെ ആക്രമണം. ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഡ്രൈവറും കണ്ടക്‌ടറും ചേര്‍ന്ന്‌ ബലാത്സംഗം ചെയ്‌തു. ബലാത്സംഗം എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ കൈയിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞ് നിലത്തു വീണു മരിച്ചു. ഉത്തര്‍പ്രദേശിലാണ് ദാരുണമായ ഈ സംഭവം നടന്നത്

രാത്രിയില്‍ രണ്ട്‌ കുട്ടികളുമായാണ്‌ യുവതി ബസില്‍ കയറിയത്‌. തുടര്‍ന്ന്‌ യുവതിയോട്‌ ഉറങ്ങിക്കോളാന്‍ കണ്ടക്‌ടറും ഡ്രൈവറും പറഞ്ഞു. ക്ഷീണിതയായിരുന്ന യുവതി ഉറങ്ങുകയും ചെയ്‌തു.

എന്നാല്‍ ബസില്‍ നിന്നും മറ്റുള്ള യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ബസ്‌ വഴിയരികില്‍ ഒതുക്കി നിര്‍ത്തുകയും കണ്ടക്‌ടറും ഡ്രൈവറും ചേര്‍ന്ന്‌ യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇത്‌ എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ കൈയില്‍ ഉണ്ടായിരുന്ന പതിനാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ്‌ താഴെ വീണ്‌ മരിച്ചത്. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :