1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. ramesh chennithala , sndp- nss relation , narendra modi , congress , election

അമിത്ഷായുടെ പരീക്ഷണം പാളും; കേരളത്തില്‍ മൂന്നാം മുന്നണി വേരു പിടിക്കില്ല: ചെന്നിത്തല

എസ്എന്‍ഡപി-ബിജെപി കൂട്ടുകെട്ട്
എസ്എന്‍ഡപി-ബിജെപി കൂട്ടുകെട്ടിനെ വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തില്‍ മൂന്നാം മുന്നണി വേരു പിടിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും പരീക്ഷണം കേരളമണ്ണില്‍ വിജയിക്കില്ല. എസ്എന്‍ഡപി-ബിജെപി കൂട്ടുകെട്ട് ഇരുകൂട്ടര്‍ക്കും ദോഷം ചെയുന്നതാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇപ്പോള്‍ സ്ഥാനമില്ല. നിലവിലെ സംഘടനാ സംവിധാനം വച്ച് തന്നെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചത്. പുനസംഘടന സംബന്ധിച്ച കാര്യങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആലോചിക്കാവുന്നതാണെന്നും ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിന്റെ നേതാവിനൊപ്പം പരിപാടിയില്‍ പറഞ്ഞു.
About Writer
jibin