1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. rajnath singh, pakistan

പഞ്ചാബില്‍ ആക്രമണം നടത്തിയത് അതിര്‍ത്തി കടന്നെത്തിയവരെന്ന് രാജ്നാഥ് സിംഗ്

രാജ്നാഥ് സിംഗ്
പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ആക്രമണം നടത്തിയവര്‍ പാകിസ്ഥാന്‍കാരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ്. ഇന്ത്യയുടെ സുരക്ഷയെ അപകടത്തിലാക്കാന്‍ അരേയും അനുവദിക്കില്ലെന്നും അങ്ങനെയുള്ളവര്‍ക്ക് നല്ല തിരിച്ചടി നല്‍കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ഭീകരരെ വധിച്ച സ്‌ഥലത്തുനിന്ന്‌ ലഭിച്ച ജി.പി.എസുകള്‍ കണ്ടെത്തിയിരുന്നു. ഇത്‌ പരിശോധിച്ചതില്‍ നിന്നും തീവ്രവാദികള്‍ പാകിസ്‌താനില്‍ നിന്നും നുഴഞ്ഞു കയറിയതാണെന്ന്‌ തെളിഞ്ഞു. രവി നദി കടന്ന്‌ ദുര്‍ഗാസ്‌പൂരിലെ ദാഷ്‌ വഴിയിലൂടെയാണ്‌ ഭീകരര്‍ എത്തിയത്‌ രാജ് നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു.അതേസമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയിലെ രാജ്‌നാഥിന്റെ പ്രസ്താവന പലതവണ മുടങ്ങി.